പട്ടാപ്പകല്‍ സൈബീരിയയെ ഇരുട്ടിലാക്കി സൂര്യന്‍ മുങ്ങി; തിരിച്ചെത്തിയത് രണ്ട് മണിക്കൂറിനുശേഷം

0
256

സൈബീരിയ (www.mediavisionnews.in):  പട്ടാപ്പകല്‍ നാടിനെ ഇരുട്ടിലാക്കി സൈബീരിയയില്‍ നിന്ന് സൂര്യന്‍ അപ്രത്യക്ഷമായി. ഉത്തര ധ്രുവത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ സൈബീരിയയില്‍ ആണ് പട്ടാപ്പകല്‍ സൂര്യനെ കാണാതായിത്. പകല്‍ സമയത്ത് ഉദിച്ച് നിന്നിരുന്ന സൂര്യന്‍പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പട്ടാപ്പകലിലും നാട് മുഴുവന്‍ കനത്ത ഇരുട്ടായി. ലൈറ്റിടാതെ പരസ്പരം ഒന്നും കാണാനാവാത്ത അവസ്ഥ. എന്താണെന്ന് സംഭവിക്കുന്നറിയാതെ ജനങ്ങള്‍ പരിഭ്രാന്തരായി. അങ്ങനെ പരിഭ്രാന്തി തളം കെട്ടി നില്‍ക്കെ രാവിലെ 11.30 ന് അപ്രത്യക്ഷനായ സൂര്യന്‍ രണ്ട് മണിയോടെ മടങ്ങി വന്നു. ഏകദേശം മൂന്നു മണിക്കൂറോളം നാടിനെ പട്ടാപ്പകല്‍ ഇരുട്ട് വിഴുങ്ങികളഞ്ഞു.

സൂര്യന്‍ വന്ന് പ്രകാശം പരത്തിയപ്പോള്‍ ആ പ്രദേശമാകെ ചാരവും പൊടിയും നിറഞ്ഞിരിക്കുന്നു. ഈ പൊടിയും ചാരവുമാണ് നാടിനെ സൂര്യനില്‍ നിന്ന് മറച്ചതെന്ന് സത്യം പിന്നീടാണ് അവര്‍ക്ക് മനസിലായത്.

റഷ്യയുടെ ചില മേഖലകളിലുണ്ടായ വ്യാപകമായ കാട്ടുതീയുടെ ചാരവും പുകയും ധ്രുവക്കാറ്റിലൂടെ സൈബീരിയെ മൂടിയതാണ് പകല്‍ രാത്രിയായി മാറാന്‍ കാരണമായത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here