നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയില്‍

0
271

മഞ്ചേശ്വരം(www.mediavisionnews.in): മൂന്നു കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാതലവന്‍ ഉപ്പളയിലെ നപ്പട്ടെ റഫീഖിനെ (29) പോലീസ് അറസ്റ്റു ചെയ്തു. വാറണ്ട് കേസിലാണ് പ്രതി ബായാറില്‍ വെച്ച് പിടിയിലായത്. കാസര്‍കോട് ജില്ലയിലും കര്‍ണാടകയിലുമായി മൂന്ന് കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പെടെ 13ഓളം കേസുകളില്‍ പ്രതിയാണ് റഫീഖ്. മഞ്ചേശ്വരം എസ്.ഐ ഷാജിയുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.

നേരത്തെ ഇയാളെ മംഗളൂരു സൗത്ത് ആന്റി റൗഡി സ്‌ക്വാഡ് അറസ്റ്റു ചെയ്തിരുന്നു. കര്‍ണാടക പുത്തൂര്‍ ടൗണ്‍, പുത്തൂര്‍ റൂറല്‍ പോലീസ് സ്റ്റേഷനുകളിലും മറ്റും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. ഉള്ളാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഫ്‌ളാറ്റില്‍ കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തിയതിനും റഫീഖിനെ കേസ് നിലനില്‍ക്കുന്നുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് മഞ്ചേശ്വരം പോലീസ് അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here