ദേശീയ മാധ്യമങ്ങളേ വാജ്‌പേയ് മരിച്ചു, കേരളം ഇനിയും മരിച്ചിട്ടില്ല

0
243

തിരുവനന്തപുരം (www.mediavisionnews.in): പ്രളയക്കെടുതിയില്‍ വീര്‍പ്പ് മുട്ടുകയാണ് കേരളം. സംസ്ഥാനത്താകെ ഇതുവരെ 104 മരണങ്ങളാണ് കാലവര്‍ഷക്കെടുതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. സുരക്ഷാ സൈനികരും, ദുരന്ത നിവാരണ സേനയും ശ്രമകരമായ ദൗത്യത്തിലാണ്.

സ്ഥിതിഗതികള്‍ ഇത്രയേറെ മോശമായിട്ടും, ദേശീയ മാധ്യമങ്ങള്‍ ഇനിയും കേരളത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല. ഇപ്പോഴും വാജ്പേയിയുടെ മരണത്തിലെ അനുശോചനങ്ങളാണ് ദേശീയ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തകള്‍. കേരളത്തിലെ കാലവര്‍ഷക്കെടുത്തി മിക്ക പത്രങ്ങളിലും അഞ്ചാമതോ ആറാമതോ പ്രാധാന്യമുള്ള വാര്‍ത്ത മാത്രമാണ്.

എന്‍.ഡി.ടി.വി, ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാന്‍ ക്രോണിക്കിള്‍, തുടങ്ങി പ്രമുഖ മാധ്യമങ്ങളെല്ലാം ഈ വിധമാണ് വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നത്.

കേരളത്തിലെ പ്രളയം ഇപ്പോഴും ദേശീയതലത്തില്‍ വേണ്ട രീതിയില്‍ ചര്‍ച്ചയായിട്ടില്ല. അന്തര്‍ദേശീയ മാധ്യമമായ ബി.ബി.സി ന്യൂസ് വരെ പ്രളയത്തിന് അതീവ പ്രാധാന്യം നല്‍കിയിരിക്കുമ്പോഴാണിത്.

ടൈംസ് ഓഫ് ഇന്ത്യയില്‍ കേരളത്തിലെ മരണങ്ങളും, പ്രളയവും പ്രകൃതിനശീകരണവും, ക്വാറികളും സൃഷ്ടിച്ചതാണെന്ന് സൂചിപ്പിച്ചുകൊണ്ട് വന്ന കാര്‍ട്ടൂണ്‍ തീര്‍ത്തും അനവസരത്തിലായി. കടുത്ത പ്രതിഷേധമാണ് ഈ കാര്‍ട്ടൂണിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here