ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനം കടത്താന്‍ ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റില്‍

0
300

പനമരം(www.mediavisionnews.in) : വയനാട് പനമരം ഹൈസ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട് വില്ലേജ് ഓഫീസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ദിനേഷ്, സിനീഷ് തോമസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പനമരം പൊലീസാണ് പിടികൂടിയത്.

പനമരം വില്ലേജ് ഓഫീസ് ജീവനക്കാരാണ് അറസ്റ്റിലായവര്‍. ഇന്ന് പുലര്‍ച്ചെയാണ് മൂന്നു മണിക്കാണ് സംഭവം. മാനന്തവാടി തഹസില്‍ദാരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സ്വന്തം വാഹനങ്ങളില്‍ സാധനങ്ങള്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. സാധനങ്ങള്‍ മറ്റ് ക്യാംപുകളിലേക്ക് കൊണ്ട് പോവുകയായിരുന്നു എന്നാണ് ജീവനക്കാരുടെ വാദം.

ദുരിതബാധിതര്‍ക്കായി വിവിധ സ്ഥലങ്ങളില്‍ നിന്നും നെല്ലിയാമ്പതിയിലെ ദുരിതാശ്വാസ ക്യാപുകളില്‍ എത്തിച്ച അവശ്യവസ്തുക്കള്‍ കടത്തിയതിന് ലോറി ഡ്രൈവറായ പോത്തുണ്ട് സ്വദേശി ദിനേശ് എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. പാലക്കാട് നെന്മാറ സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന 44 ചാക്ക് ഭക്ഷ്യവസ്തുക്കളാണ് ഇയാള്‍ കടത്തിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here