ദുരിതാശ്വാസം:1 കോടി രൂപയും ഒരു കണ്ടെയ്‌നര്‍ മെഡിക്കല്‍ സാമഗ്രികളും നല്‍കും- ലത്തീഫ് ഉപ്പള ഗേറ്റ്

0
244

ഉപ്പള (www.mediavisionnews.in): കേരളത്തെ നടുക്കിയ പ്രളയ ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ഉപ്പള സ്വദേശിയായ ഗള്‍ഫ് വ്യവസായിയുടെ കാരുണ്യ ഹസ്തം. ഗള്‍ഫിലെ പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ ബദര്‍ അല്‍ സമാ ഗ്രൂപ്പ് ചെയര്‍മാന്‍ ലത്തീഫ് ഉപ്പള ഗേറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 1 കോടി രൂപ നല്‍കും.

അതോടൊപ്പം ബദര്‍ അല്‍സമാ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അവശ്യ മരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും അടക്കം ഒരു കണ്ടെയ്‌നര്‍ മെഡിക്കല്‍ സാമഗ്രികളും നല്‍കും. ബലി പെരുന്നാള്‍ കഴിഞ്ഞ് നേരിട്ട് തുക മുഖ്യമന്ത്രിക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് ലത്തീഫ് ഉപ്പള ഗേറ്റ് പറഞ്ഞു. മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും സെപ്തംബര്‍ ആദ്യവാരം കൈമാറും. സംസ്ഥാനം അടുത്ത കാലത്ത് അഭിമുഖീകരിച്ച സമാനതകളില്ലാത്ത ദുരന്തമാണ് പ്രളയമെന്നും ഇതിന്റെ ഭീകരത അടങ്ങിയാലും ജനങ്ങളുടെ പുനരധിവാസം ശ്രമകരമാണ്. പ്രളയത്തെ ഒരു മെയ്യായി നേരിട്ട കേരള ജനത തുടര്‍ന്നും അവരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ട് പോവാന്‍ രംഗത്തുണ്ടാവണം. നാട്ടിലും ഗള്‍ഫിലുമുള്ള സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് ബദര്‍ സമാ സ്ഥാപനങ്ങളുടെ പിന്തുണ ഉണ്ടാവുമെന്നും ലത്തീഫ് ഉപ്പളഗേറ്റ് പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here