ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍; പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ മിക്കയിടത്തും ആഘോഷങ്ങള്‍ ഒഴിവാക്കി

0
265

കോഴിക്കോട്(www.mediavisionnews.in) സംസ്ഥാനത്ത് ഇസ്‌ലാംമത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പ്രവാചകന്‍ ഇബ്രാഹിമിന്‍റെയും മകന്‍ ഇസ്മായിലിന്‍റെയും ത്യാഗത്തിന്‍റെ സ്മരണകളുമായാണ് ഈദ് ആഘോഷം.

ദൈവിക മാര്‍ഗത്തില്‍ എല്ലാം ത്യജിക്കാന്‍ തയ്യാറായതിന്‍റെ ഓര്‍മപ്പെടുത്തലാണ് വിശ്വാസിക്ക് ബലിപെരുന്നാള്‍. ദൈവത്തിന്‍റെ വിളിക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ തങ്ങള്‍ക്ക് ഉള്ളതെല്ലാം സമര്‍പ്പിക്കാന്‍ തയ്യാറായ പ്രവാചകന്‍ ഇബ്രാഹിമും അതനുസരിക്കാന്‍ തയ്യാറായ മകന്‍ ഇസ്മായിലുമാണ് അവരുടെ മാതൃക.

രാവിലെ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം നടന്നു. തുടര്‍ന്ന് വിശ്വാസികള്‍ ബലികര്‍മം നിര്‍വഹിക്കും. പ്രളയം വിതച്ച ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഈദ് സംഗമങ്ങളടക്കമുള്ള ആഘോഷങ്ങള്‍ മിക്കയിടത്തും ഒഴിവാക്കിയിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here