ചോദിച്ചതിന്റെ നാലിലൊന്ന് തന്ന് കേന്ദ്രം; ഇടക്കാല ആശ്വാസമായി കേരളത്തിന് 500 കോടി

0
259

കൊച്ചി(www.mediavisionnews.in): പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റു. അടിയന്തരമായി 2000 കോടി രൂപയാണ് ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രിയുടെ സംഘം ഇപ്പോള്‍ ഹെലികോപ്റ്ററില്‍ വ്യോമനിരീക്ഷണം നടത്തുകയാണ്. പ്രതികൂല കാലാവസ്ഥ കാരണം ആദ്യം വ്യോമ നിരീക്ഷണം നടത്താനാവാത്ത സാഹചര്യം പ്രധാനമന്ത്രിയുടെ സംഘം നേരിട്ടിരുന്നു.

നാവിക സേന വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാനത്തെ അവസ്ഥയെക്കുറിച്ച് വ്യക്തമായി മനസിലായതോടെയാണ് ഇടക്കാല ആശ്വാസം പ്രധാനമന്ത്രി വാഗ്ദാനം നല്‍കിയത്. മുഖ്യമന്ത്രിയുമായി മുക്കാല്‍ മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here