ചെങ്ങന്നൂര്‍ പാണ്ടനാടില്‍ നാലു മൃതദേഹങ്ങള്‍ വെള്ളത്തില്‍ ഒഴുകിയ നിലയില്‍

0
261

ആലപ്പുഴ(www.mediavisionnews.in): പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരിലെ പാണ്ടനാട് നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിന് സമീപമാണ് മൃതദേഹഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

വെള്ളത്തില്‍ ഒഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവര്‍ ആരൊക്കെയാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അതേസമയം പാണ്ടനാട് മേഖലയില്‍ ഭക്ഷണമില്ലാതെ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ഇവിടെയെത്തിയിട്ടുണ്ട്.

തിരുവല്ലയ്ക്കടുത്ത് തുകലശ്ശേരിയിലും ആറന്‍മുളിലും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here