കേരളത്തെ നെഞ്ചോട് ചേര്‍ത്ത് വീണ്ടും യു.എ.ഇ; 175 ടണ്‍ അവശ്യ സാധനങ്ങളുമായി എമിറേറ്റ്‌സ് വിമാനം കേരളത്തില്‍

0
273

കോഴിക്കോട്(www.mediavisionnews.in) : യു.എ.ഇയില്‍ നിന്നും 175 ടണ്‍ അവശ്യ സാധനങ്ങളുമായി എമിറേറ്റ്‌സ് വിമാനം കേരളത്തിലെത്തി. യു.എ.ഇയിലെ മലയാളി സമൂഹവും സ്വദേശികളും ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. യു.എ.ഇ പ്രഖ്യാപിച്ച സാമ്പത്തിക സഹായം വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് ദുരിതാബാധിതര്‍ക്കുള്ള സഹായവുമായി എമിറേറ്റേസ് വിമാനം പറന്നിറങ്ങിയത്.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ മുങ്ങിയ കേരളത്തെ സഹായിക്കാന്‍ തങ്ങളും മുന്നിട്ടിറങ്ങുന്നുവെന്ന് എമിറേറ്റ്‌സ് അധികൃതര്‍ പറഞ്ഞു. ഇതുവരെ നല്‍കിയ പിന്തുണയ്ക്ക് പകരമായി അപകട സാഹചര്യത്തില്‍ കേരളത്തെ സഹായിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണ്. കേരളത്തെ സഹായിക്കണമെന്ന യു.എ.ഇ നേതാക്കളുടെ ആഹ്വാനം തങ്ങളും ഏറ്റെടുക്കുന്നുവെന്നും എമിറേറ്റ്‌സ് അറിയിച്ചു.

അതേസമയം, യു.എ.ഇയിലെ മലയാളി സമൂഹം വന്‍ തോതില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ജീവന്‍രക്ഷാ ബോട്ടുകള്‍, ബ്ലാങ്കറ്റ്, ഉണക്കിയ പഴങ്ങള്‍, തുടങ്ങിയ സാധനങ്ങളാണ് പ്രധാനമായും യു.എ.ഇയില്‍ നിന്നെത്തുന്നത്.

കേരളത്തെ പ്രളയത്തില്‍ നിന്നും കരകയറ്റാന്‍ യു.എ.ഇ നേതാക്കളുടെ ആഹ്വാനത്തെ തുടര്‍ന്നാണ് എമിറേറ്റ്‌സ് സ്‌ക്കൈ കാര്‍ഗോയുടെ നീക്കം. കേരളത്തിനൊപ്പമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് എമിറേറ്റ്‌സ് വിഡിയോയും പങ്കുവച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

 

LEAVE A REPLY

Please enter your comment!
Please enter your name here