കേരളത്തിലെ വെള്ളം വറ്റിക്കാന്‍ പമ്പ് അയക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍; എത്തുന്നത് തായ് ഗുഹയില്‍ ഉപയോഗിച്ചതുപോലുള്ളവ

0
263

കൊച്ചി(www.mediavisionnews.in): പ്രളയം സൃഷ്ടിച്ച വെള്ളക്കെട്ടുകള്‍ വറ്റിക്കാന്‍ കേരളത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ പമ്പുകള്‍ അയച്ച് നല്‍കും. കേരളത്തില്‍ കുട്ടനാട്ടില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളം വറ്റിക്കാന്‍ വാട്ടര്‍ പമ്പുകള്‍ ആവശ്യമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് ട്വീറ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ‘കിര്‍ലോസ്‌കര്‍’ കമ്പനിയുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യം തീരുമാനിച്ചതെന്ന് മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്‍ പറഞ്ഞു.

തായ്‌ലാന്‍ഡില്‍ ഗുഹയില്‍ വെള്ളംകയറി കുട്ടികള്‍ അകപ്പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച തരത്തിലുള്ള ഹെവി വാട്ടര്‍ പമ്പുകളാണ് കേരളത്തിലേക്ക് അയക്കുക. പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സാങ്കേതിക വിദഗ്ധരേയും അയക്കും. കേരളത്തില്‍ പ്രളയദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് വൈദ്യസംഘത്തെയുമായി ഗിരിഷ് മഹാജന്‍ എത്തിയിരുന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ 100 ഡോക്ടര്‍മാരാണ് വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ വൈദ്യസഹായം എത്തിച്ചത്.

പ്രളയക്കെടുതിയില്‍ അകപ്പെട്ട കുട്ടനാട്ടുകാരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വെള്ളം വറ്റിക്കാന്‍ ഹെവി വാട്ടര്‍ പമ്പുകള്‍ എത്തുന്നത്. ഈ മാസം 28, 29, 30 ദിവസങ്ങളില്‍ അരലക്ഷത്തോളം പേര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here