തിരുവനന്തപുരം(www.mediavisionnews.in):: സമാനതകളില്ലാത്ത പ്രളയദുരന്തത്തില്‍ സംസ്ഥാനം അകപ്പെട്ടിരിക്കെ സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണങ്ങളുടെ കുത്തൊഴുക്കാണ്. ഇന്ന് വാട്സ് ആപ്പിലും ഫേസ്ബുക്കിലും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സന്ദേശമാണ് കേരളം മുഴവുന്‍ ഇരുട്ടിലാകുമെന്ന്. എന്നാല്‍ ഇത്തരമൊരു സംഗതിയേ ഇല്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി വ്യക്തമാക്കി.
വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും വൈദ്യുതി മുടങ്ങിയ ഇടങ്ങളില്‍ എത്രയും പെട്ടെന്ന് വൈദ്യുത വിതരണം പുന:സ്ഥാപിക്കാനുള്ള കഠിന പ്രയത്നത്തിലാണ് ജീവനക്കാരെന്നും മന്ത്രി ഫേസ്‌ബുക് പോസ്റ്റില്‍ വ്യക്തമാക്കി. മന്ത്രി എംഎം മണിയുടെ ഫേസ്‌ബുക് പോസ്റ്റില്‍ നിന്ന്.
വൈദ്യുതി വിതരണം മുടങ്ങുമെന്നത് തെറ്റായ പ്രചാരണം.
സംസ്ഥാനത്ത് ഉടനീളം വൈദ്യുതി നിലയ്ക്കാൻ സാധ്യതയുണ്ടെന്ന നിലയിൽ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. തികച്ചും അടിസ്ഥാന രഹിതമായ ഈ പ്രചാരണം തള്ളിക്കളയണം.വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളിൽ എത്രയും വേഗം വൈദ്യുതി പുനസ്ഥാപിക്കാനുളള അക്ഷീണ പ്രയത്നത്തിലാണ് ജീവനക്കാർ.
വെള്ളപ്പാെക്കം മൂലം അപകടമൊഴിവാക്കാൻ ഏകദേശം 4000 ത്തോളം ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. കൂടാതെ വിവിധ ജില്ലകളിലായി നാല് 110 കെ.വി സബ് സ്റ്റേഷൻ, പതിമൂന്ന് 33 കെ.വി സബ് സ്റ്റേഷൻ, ആറ് വൈദ്യുതി ഉല്പാദന നിലയങ്ങൾ എന്നിവയുടെ പ്രവർത്തനം താല്കാലികമായി നിർത്തി വെച്ചിരുന്നു.