കുടക്(www.mediavisionnews.in):: കര്‍ണാടകയിലെ കുടകിലും മഴക്കെടുതി രൂക്ഷമാകുന്നു. ഇന്ന് രാവിലെ കുടകിലെ മടിക്കേരി സംപാജയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേര് മരിച്ചു. നിരവധി പേരെ കാണാതായി. സൈന്യവും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. 180 പേരെ ഇതുവരെ രക്ഷപ്പെടുത്തി.
വെള്ളിയാഴ്ചയും കുടകില്‍ നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടിയിരുന്നു. പ്രദേശം ഒറ്റപ്പെട്ടനിലയിലാണ്. ബംഗളൂരുവില്‍നിന്നും മംഗളൂരുവില്‍നിന്നും കുടകിലെത്താന്‍ സാധിക്കില്ല. നിലവില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കുടകില്‍ തുറന്നു. നിരവധി പേരാണ് ക്യാന്പുകളില്‍ കഴിയുന്നത്.