കണ്ണാടിപ്പാറയിൽ ഇ.എം.എസ് ഭവൻ കത്തിച്ചു: സംഘർഷത്തിന് നീക്കം

0
298

ബേക്കൂർ(www.mediavisionnews.in):: കണ്ണാടിപ്പാറ സുഭാഷ് നഗറിൽ സിപിഎം ബ്രാഞ്ച് ഓഫീസായ ഇഎംഎസ് ഭവൻ സാമൂഹിക ദ്രോഹികൾ കത്തിച്ചു. ചൊവ്വാഴ്ച രാത്രിയാണ് തീവെയ്പ്പ് നടന്നത്. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സംശയിക്കുന്നതായി സിപിഎം ആരോപിച്ചു. നാല് മാസം മുൻപും ഇതേ ഓഫീസിന് നേരെ തീവെയ്പ്പുണ്ടായിരുന്നു.

ഇതേ സ്ഥലത്ത് തന്നെ സ്ഥിതി ചെയ്യുന്ന സിപിഎം ക്ലബിന് നേരെയും ഏതാനും ദിവസങ്ങൾക്ക് മുൻപ് അക്രമണമുണ്ടായിരുന്നു. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here