ഉപ്പള കൊലപാതകം ശ്രീധരന്‍പിള്ളയ്ക്ക് ബിജെപിക്കാര്‍ ഒരുക്കിയ സ്വീകരണമാണെന്ന് പി.കരുണാകരന്‍

0
277

കാസര്‍ഗോഡ് (www.mediavisionnews.in):  ജില്ലയില്‍ എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണമാണ്  ഉപ്പളയിലെ സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകമെന്ന് പി.കരുണാകരന്‍ എംപി. ബിജെപി-ആര്‍എസ്‌എസ് ക്രിമിനല്‍ സംഘം ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. (www.mediavisionnews.in): കാസര്‍ഗോട്ട് നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയ ഗൂഢാലോനയുടെ ഭാഗമായാണ് സിപിഎം പ്രവര്‍ത്തകന്‍ അബ്ദുള്‍ സിദ്ദിഖ് കൊല്ലപ്പെട്ട്. ബിജെപി ജില്ലാ നേതൃത്വത്തിന്‍റെ അറിവോടെ നടത്തിയ ഗൂഢാലോനയാണ് സംഭവത്തിന് പിന്നില്‍ നടന്നിരിക്കുന്നതെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറാവണമെന്നും പി.കരുണാകരന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here