ഉപ്പളയിലെ ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; മഞ്ചേശ്വരം താലൂക്കിൽ തിങ്കളാഴ്ച ഹർത്താൽ

0
301

ഉപ്പള (www.mediavisionnews.in): ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; മഞ്ചേശ്വരം താലൂക്കിൽ തിങ്കളാഴ്ച സിപിഎം -ഡിവൈഎഫ്ഐ  ഹർത്താൽ. രാവിലെ ആറ് മണിമുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഹർത്താലെന്ന് സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.

സോങ്കാൽ പ്രതാപ് നഗർ അസീസിന്റെ മകൻ അബൂബക്കർ സിദ്ധീഖനാണ് മരിച്ചത് . ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലിൽ ആണ് സംഭവം. (www.mediavisionnews.in): ഗുരുതരമായി പരിക്കേറ്റ സിദ്ധീഖിനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ടു ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. അക്രമത്തിനു ശേഷം പ്രതികൾ രക്ഷപെട്ടു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അക്രമത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here