അത്യുത്തര കേരളത്തിന്റെ കാവലാളായിരുന്നു മർഹും ചെർക്കളം അബ്ദുള്ള : എ. കെ. എം.അഷ്റഫ്

0
282

ദോഹ (www.mediavisionnews.in): എല്ലാ അര്‍ത്ഥത്തിലും അത്യുത്തര കേരളത്തിന്റെ കവലാൾ തന്നെയായിരുന്നു മർഹും ചെർക്കളം അബ്ദുള്ള സാഹിബെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ എ.കെ.എം അഷ്റഫ് പ്രസ്താവിച്ചു

“ചെർക്കളം അബ്ദുള്ള സാഹിബ് ഉത്തരദേശത്തിന്റെ കവലാൾ” എന്ന ശീര്‍ഷകത്തില്‍ ഖത്തർ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വികസനം എന്ന വാക് പോലും അറിയാത്ത മഞ്ചേശ്വരം മണ്ഡലത്തിന്റെ ബഹുമുഖ വികസനത്തിന്‌ ആധാര ശിലയിട്ടത് അദ്ദേഹത്തിന്റെ കയ്യൊപ്പ്‌ ചാർത്തിയ വികസന പദ്ധതികളാണ് രണ്ട് പതിറ്റാണ്ട് കാലം കൊണ്ട്‌ മഞ്ചേശ്വരത്ത് നടപ്പിലായത്.

കാസര്‍ഗോഡിന്റെയും മഞ്ചേശ്വരത്തിന്റെയും വികസന പദ്ധതികള്‍ക്ക് വേണ്ടി പ്രധാനമന്ത്രിയെ പോലും സമീപിക്കാൻ മടി കാണിച്ചില്ല. ഇന്ന്‌ നിസ്സാര കാര്യങ്ങളെല്ലാം വര്‍ഗീയവത്കരിക്കാനും കലാപങ്ങള്‍ ഉണ്ടാകാനും ശ്രമിക്കുന്ന ശക്തികള്‍ സജീവമായിരിക്കുന്ന ഇക്കാലത്ത് മത സൗഹാര്‍ദ്ദത്തിന്റെ ഒരു വന്‍ മലയായ്‌ ചെർക്കളം നിലകൊണ്ടതു കൊണ്ട് തന്നെയാണ് സഹ മതസ്ഥരുടെ ഇടയിൽ ഇത്രയധികം സുഹൃത്തുക്കൾ അദ്ദേഹത്തിന് ഉണ്ടായതെന്ന് അഷ്റഫ് കൂട്ടിചേര്‍ത്തു.

സമ്മേളനം മുഹമ്മദ്‌ ദാരിമിയുടെ പ്രാർത്ഥനയോടു കൂടി ഖത്തർ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട്‌ എസ്.എ.എം ബഷീര്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട്‌ റസാഖ് കല്ലട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി മുസ്തഫ എലത്തൂര്‍, എം.ടി.പി. മൊഹമ്മദ് കുഞ്ഞി, മുട്ടം മഹ്മൂദ്, ജില്ലാ ആക്ടിംഗ്‌ പ്രസിഡന്റ് കെ.എസ് അബ്ദുള്ള, ആക്ടിംഗ്‌ സെക്രട്ടറി സിദ്ദിഖ് മണിയമ്പാറ, ട്രഷറർ നാസ്സര്‍ കൈതക്കാട്, മൊയ്തീൻ ആദൂർ, ഹാരിസ്‌ എരിയാൽ, ഇബ്രാഹിം പെർള, അഷറഫ്‌ പടന്ന, കെ.എസ് മുഹമ്മദ്, എം.വി.ബഷീര്‍, മജീദ് ചെമ്പരിക്ക, ഇഖ്ബാൽ അരിമല, അറബി കുഞ്ഞ്‌, നാസർ ബന്ദിയോട്‌, ഹാഷിം പെർള തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി.മുഹമ്മദ്‌ ‌ ബായാർ സ്വാഗതവും സെക്രട്ടറി ഷുക്കൂര്‍ മണിയപാറ നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here