സൗദിയില്‍ നിയമലംഘനത്തിന് ഏഴു മാസത്തിനിടെ അറസ്റ്റിലായത് മലയാളികള്‍ അടക്കം 14.8 ലക്ഷം പേര്‍

0
261

റിയാദ് (www.mediavisionnews.in): നിയമലംഘകരെ കണ്ടെത്താന്‍ സൗദിയില്‍ നവംബര്‍ 15 മുതല്‍ ജൂലൈ 26 വരെ നടത്തിയ പരിശോധനകളില്‍ മലയാളികള്‍ അടക്കം നിയമലംഘനം നടത്തിയ 14.8 ലക്ഷം പേര്‍ അറസ്റ്റിലായതായി പൊതു സുരക്ഷാവിഭാഗം അറിയിച്ചു.

ഏഴു മാസമായി നിയമലംഘകരില്ലാത്ത രാജ്യം എന്ന സന്ദേശം മുന്‍നിര്‍ത്തി ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനകളിലാണ് 14,83,009 പേര്‍ പിടിയിലായത്. ഇതില്‍ 11.2 ലക്ഷം പേര്‍ തിരിച്ചറിയല്‍ രേഖ(ഇഖാമ) ഇല്ലാത്തവരും 2.4 ലക്ഷം പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. അനധികൃത മാര്‍ഗത്തിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറിയ 1.16 ലക്ഷം പേരില്‍ 54% പേര്‍ യെമനികളും 43% ഇതോപ്യന്‍ രാജ്യക്കാരുമാണ്.

കഴിഞ്ഞ ഏഴു മാസത്തിനിടെ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച 28,427 പേരെ സുരക്ഷാ സേന പിടികൂടി. രാജ്യത്തുനിന്ന് അനധികൃത മാര്‍ഗത്തില്‍ പുറത്തുപോകാന്‍ ശ്രമിച്ച 1049 പേരും അറസ്റ്റിലായിട്ടുണ്ട് എന്ന് സുരക്ഷാ വകുപ്പ് വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here