സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം:ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

0
287

ഉപ്പള (www.mediavisionnews.in):  മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. സോങ്കാല്‍ സ്വദേശി അശ്വിത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിദ്ധിഖിനെ കുത്തിയത് അശ്വിത്താണെന്ന് പൊലീസ് പറഞ്ഞു. മുഴുവന്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. പ്രതികള്‍ക്കായി കര്‍ണാടകത്തിലും പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.  കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചിരുന്നു.

സോങ്കാള്‍ പ്രതാപ് നഗറിലെ അബ്ദുള്‍ സിദ്ദിഖ്(21) ആണ് മരിച്ചത്. അശ്വിത്ത് ഉള്‍പ്പെടെ മോട്ടോര്‍ബൈക്കിലെത്തിയ മൂന്നംഗ കൊലയാളി സംഘമാണ് അബ്ദുള്‍ സിദ്ദിഖിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം സിദ്ദിഖിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ ഇന്ന് സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here