കണ്ണൂര്‍ (www.mediavisionnews.in): വടക്കന്‍ കേരളവും ഭീതിയില്‍. വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെ കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍ തുടരുന്നു. കണ്ണൂര്‍ അമ്ബായത്തോട്ടിലാണ് വീണ്ടും ഉരുള്‍പൊട്ടിയത്.
അമ്പായത്തോട്ടിലെ വനത്തിലാണ് വ്യാഴാഴ്ച 11.30ഓടെ ഉരുള്‍പൊട്ടിയത്. വനത്തിലെ വന്‍ മരങ്ങളെ കടപുഴക്കി കൊണ്ട് അതിശക്തമായ ഉരുള്‍പൊട്ടലാണ് ഉണ്ടായത്. മലയൊന്നടങ്കം ഇടിഞ്ഞ് വീഴുകയായിരുന്നു. കണ്ണൂരിലെ തന്നെ കണ്ണവം വനത്തിനുള്ളിലും ഉരുള്‍ പൊട്ടലുണ്ടായി. പ്രദേശത്തെ കുടുംബങ്ങളെ ഒഴിപ്പിച്ചിരിക്കുകയാണ്.
ജനവാസമേഖലയല്ലാത്തതിനാല്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണ് സൂചന. എന്നാല്‍ മലയിടിഞ്ഞ് വന്ന മണ്ണും പാറയും മരങ്ങളും താഴത്തെ നദിയിലേക്കാണ് വീണത്. ഇത് കുറച്ച് നേരത്തേക്ക് നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി. നദി ഗതിമാറി ജനവാസ മേഖലയിലേക്ക് പോകുമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ തടസ്സം മാറിയിട്ടുണ്ട്.