മുസ്‌ലിം വിരുദ്ധ പ്രസംഗം; ശ്രീലങ്കന്‍ ബുദ്ധസന്യാസിക്ക് ആറുവര്‍ഷം കഠിനതടവ്

0
285

കൊളംബോ (www.mediavisionnews.in): മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തിയ ശ്രീലങ്കന്‍ ബുദ്ധസന്യാസിക്ക് ആറുവര്‍ഷം കഠിനതടവ്. പ്രസംഗങ്ങളിലൂടെ മുസ്‌ലിം വിരുദ്ധ വികാരം ആളിക്കത്തിച്ചതിനും കോടതിയലക്ഷ്യക്കേസും ചേര്‍ത്താണ് ശ്രീലങ്കന്‍ ബുദ്ധസന്യാസി ഗലഗോഡ ജ്ഞാനസാരയ്ക്കു അപ്പീല്‍ കോടതി തടവ് വിധിച്ചിരിക്കുന്നത്.

കുറച്ച് നാള്‍ മുമ്പ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ ഭാര്യയെ കോടതിയില്‍ ഭീഷണിപ്പെടുത്തിയ കേസില്‍ ആറു മാസം ശിക്ഷ വിധിക്കപ്പെട്ട ജ്ഞാനസാര ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്. ഇയാള്‍ തീവ്രആശയവാദികളായ ബോദ്ധു ബല സേനയുടെ നേതാവാണ്.

2016ല്‍ കൊളംബോയിലെ ഹൊമഗാമ കോടതിയില്‍ അപമര്യാദയായി പെരുമാറിയതിനാണു ജ്ഞാനസാരയ്‌ക്കെതിരെ മജിസ്‌ട്രേട്ട് കോടതിലക്ഷ്യക്കേസ് എടുത്തത്. സിംഹള-ബുദ്ധ വിഭാഗക്കാര്‍ക്കിടയില്‍ മുസ്‌ലിം വിരുദ്ധ വികാരം സൃഷ്ടിച്ചെടുത്ത ജ്ഞാനസാരയെ മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെ സംരക്ഷിക്കുകയായിരുന്നെന്ന ആരോപണമുയര്‍ന്നിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here