മംഗലാപുരത്ത് തോക്കുകളും മയക്കുമരുന്നുകളുമായി ഉപ്പള സ്വദേശികളടക്കം അഞ്ച് പേർ അറസ്റ്റിൽ

0
268

മംഗലാപുരം(www.mediavisionnews.in) : തോക്കുകളും മയക്ക്മരുന്നുകളുമായി ഉപ്പള സ്വദേശികളടക്കം അഞ്ച് പേരെ മംഗളൂരു ആന്റി റൗഡി സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും രണ്ട് തോക്കുകളും തിരകളും നിരോധിത മയക്കുമരുന്നുകളും പിടിച്ചെടുത്തു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് രഹസ്യനീക്കത്തിലൂടെയാണ് ആന്റി റൗഡി സ്ക്വാഡ് പിടികൂടിയത്. ഇന്നോളി സ്വദേശി ടി.എച്ച്. റിയാസ് (38), സാലത്തൂർ സ്വദേശി ഉസ്മാൻ റഫീക്ക് (29), മുളിഞ്ച സ്വദേശി വി.എസ്. അബ്ദുൽ റഊഫ് (30), ഹിദായത്ത് നഗറിലെ ഇംതിയാസ് അഹമ്മദ് (40), വിട്ളയിലെ ഹസ്വാർ (28) എന്നിവരാണ് അറസ്റ്റിലായത്.

മംഗളൂർ സൗത്ത് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെയും ആൻറി റൗഡി സ്ക്വാഡിന്റെയും നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. ഈ സംഘം ഗുരുപുര വഴി മംഗളൂരുവിലേക്ക് വരുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപറേഷൻ.

ഇവർ സഞ്ചരിക്കുകയായിരുന്ന വാഹനം തടഞ്ഞു നിർത്തി പോലീസ് അഞ്ചു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ബെലാനോ കാറും കഞ്ചാവ് പൊതികളും 1,80,000 രൂപ വിലമതിക്കുന്ന മയക്ക് മരുന്നുകളും ഇവരിൽ നിന്നും പിടിച്ചെടുത്തു.കൂടാതെ നിരവധി മൊബൈൽ ഫോണുകളും 64000 രൂപയും രണ്ട് തോക്കുകളും 1,15000 രൂപ മതിക്കുന്ന 22 തിരകളും അടക്കം 12 ലക്ഷം രൂപയോളം വില മതിക്കുന്ന വസ്തുക്കൾപിടിച്ചെടുത്തു. ഇവർ മുംബെയിൽ നിന്നും ലഹരി വസ്തുക്കൾ കേരളത്തിൽ വിൽക്കാൻ കൊണ്ട് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മുഖ്യ പ്രതി ടി.എച്ച്. റിയാസ് നാൽപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പഴയങ്ങാടി, ബേക്കൽ പോലീസിൽ ഇവർക്കെതിരെ വാറൻറ് നിലനിൽക്കുന്നുണ്ട്.

രണ്ടാം പ്രതി തൽകി റഫീക്ക് എന്ന ഉസ്മാൻ റഫീക്ക് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കൊലക്കേസിൽ പ്രതിയാണ് ഇയാൾ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here