കോഴിക്കോട്(www.mediavisionnews.in):മഹാപ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകളെല്ലാം നഷ്ടപ്പെട്ട വിഷമത്തില്‍ വിദ്യാര്‍ഥി ജീവനൊടുക്കി. കോഴിക്കോട് കാരന്തൂര്‍ മുണ്ടിയംചാലില്‍ രമേഷിന്റെ മകന്‍ കൈലാസ്(19) ആണ് ഇന്ന് ജീവനൊടുക്കിയത്. ഇന്നലെ ഐ.ടി.എ.യില്‍ അഡ്മിഷന് ചേരാന്‍ ഇരിക്കുകയായിരുന്നു. അഡ്മിഷന് വേണ്ടി പുതിയ വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റും എല്ലാം തയ്യാറാക്കിലെങ്കിലും കനത്ത മഴയില്‍ കൈലാസിന്റെ വീട്ടില്‍ വെള്ളം ഇരച്ചുകയറിതോടെ എല്ലാം നഷ്ടപ്പെടുകയായിരുന്നു. കൈലാസിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം എല്ലാം വെള്ളത്തില്‍ ഒലിച്ചുപോയി.
വീട് വെള്ളത്തിനടിയിലായത്തോടെ കൈലാസും അച്ഛനും അമ്മയും അനിയത്തിയും കാരന്തൂര്‍ മാപ്പിള സ്‌കൂളിലെ ദുരിതാശ്വസ ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്. ഇന്നലെ വൈകിട്ട് വീട്ടില്‍തിരിച്ചെത്തിയപ്പോഴാണ് തന്റെ എല്ലാം നഷ്ടപ്പെട്ട വിവരം കൈലാസ് അറിയുന്നത്. ഇതോടെ കൈലാസ് വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ഇന്ന് രാവിലെ മകന്‍ വീട്ടിലുണ്ടാവുമെന്ന പ്രതീക്ഷയില്‍ വീട്ടില്‍തിരിച്ചെത്തിയ അമ്മ മകന്‍ തൂങ്ങി മരിച്ചിരിക്കുന്നതാണ് കണ്ടത്. ഇവര്‍ ഒച്ചവെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി കൈലാസിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെടുന്നവര്‍ അതാതു വകുപ്പുകളെ അറിയിച്ചാല്‍ എത്രെയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.