ദുബൈ (www.mediavisionnews.in): പൊതുമാപ്പ് കേന്ദ്രങ്ങളില്‍ എത്തുന്ന പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ ആദ്യം അതതു പൊലീസ് സ്റ്റേഷനുകളില്‍ പോയി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് കോണ്‍സുലേറ്റ് ഹെല്‍പ് ഡെസ്‌കില്‍ നിന്നറിയിച്ചു. തുടര്‍ന്ന് അവര്‍ ബിഎല്‍എസ് കേന്ദ്രങ്ങളില്‍ പോയി തുടര്‍ നടപടിക്രമ ങ്ങള്‍ക്കുശേഷം വേണം പൊതുമാപ്പ് കേന്ദ്രത്തില്‍ എത്താന്‍.
കമ്പനികളുമായി കേസുള്ളവര്‍ ആദ്യം തഹസില്‍ കേന്ദ്രത്തില്‍ പോയി വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കണമെന്നും അറിയിച്ചു. പൊലീസ് സ്റ്റേഷനുകളിലെ കാലതാമസവും മറ്റ് ആശയക്കുഴപ്പവും ഒഴിവാക്കാന്‍ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ കഴിയുമെന്നും അതിനു ശേഷം പൊതുമാപ്പ് നപടികള്‍ കൂടുതല്‍ സുഗമമാകുമെന്നും യുഎഇ അധികൃതര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ