കാസര്‍കോട് (www.mediavisionnews.in): പെരുന്നാള്‍ വസ്ത്രവുമായി മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ബദിയടുക്കയിലെ അബ്ദുല്‍ ഖാദറിന്റെ മകന് അലിഷാനാ(22) ണ് മരിച്ചത്. പെരുന്നാള്‍ തലേന്ന് രാത്രി പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങി കാസര്‍കോട് നിന്നും മടങ്ങുമ്പോഴായിരുന്നു അപകടം. കാറിന്റെ മുന്‍സീറ്റിലായിരുന്നു അലി ഷാന്‍ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ അലിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലു പേര് നിസാരപരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സഹോദരങ്ങള്‍: അലിഫീന, അസ്നിയ, അഫ്സത്ത് അജീസ.