മഞ്ചേശ്വരം(www.mediavisionnews.in): പ്രളയകെടുതിയിൽ അകപ്പെട്ട സംസ്ഥാനത്തെ ജനങ്ങളുടെ ദുരിദാശ്വാസത്തിനായി മഞ്ചേശ്വരം മണ്ഡലത്തിലെ പഞ്ചായത്തുകളും, സന്നദ്ധ സംഘടനകളും, വിദ്യാർത്ഥികളും മറ്റു കാരുണ്യ പ്രവർത്തകരും ചേർന്ന് സ്വരൂപിച്ച വസ്ത്രങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, പാത്രങ്ങൾ, പച്ചക്കറികൾ മറ്റു നിത്യോപക വസ്തുക്കളുമായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റ് എ.കെ.എം അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ട്രക്ക് വയനാട്ടിലേക്ക് പുറപ്പെട്ടു.
ആദ്യഘട്ടത്തിൽ പുറപ്പെടുന്ന വാഹനം വ്യവസായിയും ആയിഷൽ ഫൗണ്ടേഷൻ ചെയർമാനുമായ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് ഫ്ലാഗ് ചെയ്ത് ഉൽഘാടനം ചെയ്തു. ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മമതാ ദിവാകർ സ്വാഗതം പറഞ്ഞു.
മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി, മംഗൾപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്തിയോട്, ബ്ലോക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ഉദ്യാവർ, ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ കെആർ ജയാനന്ദ, മിസ്ബാന, ഹസീന ഹമീദ്, മംഗൾപാടി ഗ്രാമ പഞ്ചായത്ത്‌സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.എം മുസ്തഫ, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്താർ.എ, മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് സെക്രട്ടറി കെ അബ്ദുല്ല, കെ.എം.കെ അബ്ദുൽ റഹ്‌മാൻ ഹാജി, അബ്ദുല്ല ഗുഡ്ഡഗരി, ടി.എ മൂസ, എം അബ്ബാസ്, പി എച്ച് അബ്ദുൽ ഹമീദ്, യു എ കാദർ, എം ഹരിചന്ദ്ര, എം ബി യൂസഫ്, ഷുക്കൂർ ഹാജി, മൊയ്‌ദീൻ പ്രിയ, അബ്ദുല്ല കജ, യൂസഫ് ഉളുവാർ, ഗോൾഡൻ റഹ്‌മാൻ, ഐ ആർ ഡി പി ഇബ്രാഹിം, ദയകറ മാട, ജയരാം മജ്‌ബൈൽ, സിദ്ദീഖ് മഞ്ചേശ്വരം, പ്രശാന്ത് കനില, ഇദ്‌രീസ് മറ്റു സാമൂഹിക സാംസ്കാരിക നേതാക്കൾ സംബന്ധിച്ചു.