തിരുവനന്തപുരം (www.mediavisionnews.in): സര്‍ക്കാര്‍ കേസുകളില്‍ ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകര്‍ക്ക് നല്‍കുന്നത് അമിത പ്രതിഫലം. സിറ്റിങ് ഫീസിനേക്കാള്‍ ഉയര്‍ന്ന തുക വാങ്ങുന്നു. അഞ്ച് ലക്ഷം രൂപ മുതലാണ് അഭിഭാഷകര്‍ ഒരു സിറ്റിങിന് വാങ്ങുന്നത്.
സുപ്രീംകോടതിയിലെ സംസ്ഥാന സര്‍ക്കാരിന്റെ ഭൂരിപക്ഷം കേസുകളിലും ഹാജരാകുന്നത് സ്വകാര്യ അഭിഭാഷകര്‍ ആണ്. ഹൈക്കോടതിയിലെ സ്വകാര്യ അഭിഭാഷകര്‍ക്ക് വന്‍ തുക പ്രതിഫലം നല്‍കിയത് വിവാദമായിരുന്നു.