മുഖ്യമന്ത്രി പിണറായിയുടെ വ്യാജന്‍ ട്വിറ്ററില്‍; സൈബര്‍ഡോം അന്വേഷണം ആരംഭിച്ചു

0
301

തിരുവനന്തപുരം (www.mediavisionnews.in): മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് നിര്‍മിച്ച് ട്വീറ്റുകള്‍ ചെയ്ത വ്യക്തിക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസ് രേഖാമൂലം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയതോടെയാണ് പൊലീസ് കേസെടുത്തത്.

മുഖ്യമന്ത്രിയുടേതെന്ന പേരില്‍ നിരവധി ട്വീറ്റുകളാണ് ഈ അക്കൗണ്ടില്‍ നിന്നു വന്നത്. തിരുവനന്തപുരം റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിലുള്ള സൈബര്‍ഡോമാണ് അന്വേഷണം ആരംഭിച്ചത്. ഐ.ജി മനോജ് എബ്രഹാമാണ് അന്വേഷണം മേല്‍നോട്ടം വഹിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് എന്ന് തോന്നിപ്പിക്കും വിധത്തില്‍ ‘pinarayi vijayan@ vijayan pinaroy’ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വ്യാജ ട്വീറ്റുകള്‍ പ്രചരിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here