മിസ്റ്റര്‍ ബീനായി അഭിനയിച്ച റോവന്‍ അറ്റ്കിന്‍സണ്‍ മരിച്ചെന്ന് വ്യാജ വാര്‍ത്ത; പ്രചരിക്കുന്നത് കൊടും വൈറസ്; ഹോക്‌സ് ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്

0
328

ലോസ് ആഞ്ചലസ് (www.mediavisionnews.in): മിസ്റ്റര്‍ ബീനായി അഭിനയിച്ച റോവന്‍ അറ്റ്കിന്‍സണ്‍ മരിച്ചെന്ന വ്യാജ വാര്‍ത്തയിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് കൊടും വൈറസ്. വ്യാജ വാര്‍ത്തയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന ആളുകളുടെ കംപ്യൂട്ടറിലും മൊബൈലിലും വൈറസ് കയറിപറ്റുകയും ബാങ്കിങ് ഉള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ത്തി എടുക്കുകയും ചെയ്യും. റോവന്‍ അറ്റ്കിന്‍സന്റെ ചിത്രവും ആര്‍ഐപി എന്ന എഴുത്തിനുമൊപ്പമാണ് ഹാക്കര്‍മാര്‍ വീഡിയോ പ്രചരിപ്പിക്കുന്നത്.

ലോസ് ആഞ്ചല്‍സിലുണ്ടായ കാര്‍ അപകടത്തില്‍ റോവന്‍ മരിച്ചെന്ന ഫോക്‌സ് ന്യൂസിന്റെ ലിങ്കാണ് ഹാക്കേഴ്‌സ് ഫെയ്‌സ്ബുക്കിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും പ്രചരിപ്പിക്കുന്നത്. മിസ്റ്റര്‍ ബീന്‍ എന്ന നിലയില്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും അറിയപ്പെടുന്ന ഒരാളെന്ന നിലയില്‍ ആയിരിക്കും റോവന്‍ അറ്റ്കിന്‍സണെ തന്നെ ഹാക്കര്‍മാര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

ജൂലൈ 2017 ലാണ് റോവന്‍ ആറ്റ്കിന്‍സണ്‍ മരിച്ചെന്ന തരത്തിലുള്ള വ്യാജ വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഈ ബുധനാഴ്ച്ച മുതലാണ് ഈ വ്യാജ വാര്‍ത്ത വൈറസ് കുത്തിനിറച്ച് വീണ്ടും പ്രചരിച്ച് തുടങ്ങിയത്. ഫെയ്‌സ്ബുക്ക് വാട്ട്‌സ്ആപ്പ് ലിങ്കുകള്‍ക്ക് പുറമെ ചില സെലിബ്രിറ്റികളുടെ വിവരങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താലും സ്പാം ലിങ്കുകളില്‍ ചെന്ന്പറ്റും. കഴിഞ്ഞ വര്‍ഷം മക്കഫെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞത് ഷോണ്‍ മെന്‍ഡസിന്റെ പേരാണ് ഗൂഗിളിലെ ഏറ്റവും അപകടം പിടിച്ച കീവേര്‍ഡ് എന്നാണ്. കാരണം ഈ സെര്‍ച്ച് റിസല്‍റ്റുകളിലാണ് ഏറ്റവും കൂടുതല്‍ സ്പാം ലിങ്കുകള്‍ പ്രത്യക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here