ഡൽഹി(www.mediavisionnews.in) : ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്തവരെ തനിയെ അണ്‍ബ്ലോക്ക് ചെയ്യുന്ന പുതിയ ബഗ്ഗ് ഫേസ്ബുക്കില്‍. 8 ലക്ഷത്തോളം ആളുകളെയാണ് ഈ ബഗ്ഗ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് 29 മുതല്‍ ജൂണ്‍ 5 വരെയായിരുന്നു ഈ ബഗ്ഗ് ഫേസ്ബുക്കിലും മെസ്സഞ്ചറിലും ഒരുപോലെ പ്രത്യക്ഷപ്പെട്ടത്.
ഇതിലൂടെ നിലവില്‍ ബ്ലോക്ക് ചെയ്യപ്പെട്ട ആളുകള്‍ക്ക് കൂടെ ഈ ബഗ്ഗ് ബാധിച്ചവരുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇടുന്ന പോസ്റ്റുകള്‍ കാണാന്‍ സാധിച്ചു. എന്തായാലും പ്രശ്‌നം ഫേസ്ബുക്ക് പരിഹരിച്ചതായി അറിയിച്ചിട്ടുണ്ട്.
രണ്ട് കോടി നാല്‍പ്പത് ലക്ഷം ഉപയോക്താക്കളാണ് നിലവില്‍ ഫേസ്ബുക്കിനുള്ളത്. ഇക്കഴിഞ്ഞ മെയ് മാസത്തിലും ബഗ്ഗുകള്‍ കയറിക്കൂടി അക്കൗണ്ടുകളിലെ പ്രൈവസി സെറ്റിംഗ്‌സ് മാറ്റിയിരുന്നു. സുഹൃത്തുക്കള്‍ക്കായി പങ്കുവച്ച വിവരങ്ങള്‍ പബ്ലിക് ആയിപോവുകയാണ് അന്ന് ഉണ്ടായത്. കേംബ്രിഡ്ജ് അനലറ്റിക വിവാദത്തിന് ശേഷം ഫേസ്ബുക്ക് സുരക്ഷിതമല്ലെന്ന ആശങ്കകള്‍ വര്‍ധിച്ചതിനിടെയാണ് ഫേസ്ബുക്കിന്റെ പുതിയ വെളിപ്പെടുത്തല്‍.