ചരിത്രത്തിലാദ്യമായി യുഎഇ രാജകുമാരന്‍ രാജ്യത്തെ ഭരണത്തിനെതിരെ രംഗത്ത്; ഷെയ്ഖ് റാഷിദ് ബിന്‍ ഹമാദ് അല്‍ ഷര്‍ഖി ഖത്തറില്‍ അഭയം തേടി

0
274

യുഎഇ(www.mediavisionnews.in): ചരിത്രത്തിലാദ്യമായി ഭരണാധികാരികള്‍ക്കെതിരെ പരസ്യം വിമര്‍ശനവുമായി യുഎഇ രാജകുമാരന്‍ പരസ്യമായി രംഗത്ത്. ഫുജൈറ രാജാവിന്റെ രണ്ടാമത്തെ മകനായ ഷെയ്ഖ് റാഷിദ് ബിന്‍ ഹമാദ് അല്‍ ഷര്‍ഖിയാണ് പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ ജീവന്‍ അപകടത്തിലാണെന്ന് കാട്ടി ഷെയ്ഖ് റാഷിദ് ബിന്‍ ഹമാദ് അല്‍ ഷര്‍ഖി ഖത്തറില്‍ രാഷ്ട്രീയ അഭയം തേടിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

അബുദാബിയുമായി എണ്ണവില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തനിക്ക് ചില തര്‍ക്കങ്ങളുണ്ടായിയെന്ന് ഷെയ്ഖ് റാഷിദ് പറഞ്ഞു. തന്നെ ഭരണാധികാരികള്‍ ഭീഷണിപ്പെടുത്തുകയും പണം അപഹരിക്കുകയും ചെയ്തുവെന്നാണ് ഷെയ്ഖ് റാഷിദ് ആരോപിക്കുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മെയ് 16 ന് ഷെയ്ഖ് റാഷിദ് യുഎഇയില്‍ നിന്നും രക്ഷപ്പെട്ട് ദോഹയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഎഇയുടെ യെമനിലെ യുദ്ധത്തിലുള്ള ഇടപെടലിനെയും വിമര്‍ശിച്ച് ഷെയ്ഖ് റാഷിദ് രംഗത്ത് വന്നിട്ടുണ്ട്. ഏറ്റവുമധികം മരണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടന്നത് ഫുജൈറയിലാണെന്നും ഷെയ്ഖ് റാഷിദ് പറഞ്ഞു.

അതേസമയം ഇതു വരെ വിഷയവുമായി ബന്ധപ്പെട്ട് യുഎഇ പ്രതികരണമൊന്നും നടത്തിയിട്ടില്ല. പരോഷമായി യുഎഇ വിദേശകാര്യമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം ഉന്നിയിച്ചിട്ടുണ്ട്. ചില ഭീരുക്കള്‍ ഒളിഞ്ഞിരുന്ന് അഭിമുഖങ്ങള്‍ നല്‍കി രാജകുടുംബത്തിനെതിരെ ഗൂഢാലോചന നടത്തുന്നുവെന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്.

യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപത് തുടങ്ങിയ രാജ്യങ്ങളാണ് ഒരു വര്‍ഷത്തിലധികമായി ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള വാര്‍ത്താചാനലായ അല്‍ജസീറ അടച്ചു പൂട്ടുക എന്നത് ഉള്‍പ്പെടെ 13 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധം മറികടക്കാന്‍ ഖത്തര്‍ നിരവധി കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ യുഎഇയിലെ ഒരു രാജകുമാരന്‍ ഖത്തറില്‍ അഭയം തേടുന്നതിന് സവിശേഷമായ രാഷ്ട്രീയ പ്രധാന്യം കൈവന്നിട്ടുണ്ട്.

ഖത്തറിന് ഏറ്റവുമധികം വ്യാപര വാണിജ്യ ബന്ധങ്ങള്‍ ഉണ്ടായിരുന്നത് സൗദിയും യുഎഇയുമായിട്ടായിരുന്നു. ഈ രാഷ്ട്രങ്ങള്‍ ഖത്തറിനെ ഉപരോധിച്ചത് അവരെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. പ്രതിസന്ധി മറികടക്കാന്‍ ഖത്തര്‍ പുതിയ സഖ്യങ്ങള്‍ രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ഇതു വ്യോമ ഗതാഗതം ഉള്‍പ്പെടയുള്ളവ സൗദിയും യുഎഇയും ഉപരോധത്തിന്റെ ഭാഗമായി നിഷേധിച്ചതു കൊണ്ട് പ്രതീക്ഷിച്ച പോലെ ഫലം കണ്ടില്ല.

ഖത്തര്‍ എയര്‍വെയ്‌സിന്റെ വരുമാനം 25 ശതമാനത്തോളമാണ് ഒരു വര്‍ഷത്തിനിടെ ഇടിഞ്ഞത്. ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങളിലേക്കുള്ള സര്‍വീസായിരുന്നു ഖത്തര്‍ എയര്‍വെയ്‌സിന്റെ പ്രധാന വരുമാനം. ഇതു നഷ്ടമായതാണ് വരുമാനത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയതിന് കാരണം. പുതിയ റൂട്ടുകള്‍ കണ്ടെത്തി ഖത്തര്‍ പല സര്‍വീസുകളും നടത്തുന്നുണ്ട്. പക്ഷേ പലതും നഷ്ടത്തിലാണ്.

മറ്റ് അറബ് രാഷ്ട്രങ്ങള്‍ നിന്നുള്ള സന്ദര്‍ശകരും ഖത്തറിലേക്ക് വരുന്നത് കുറഞ്ഞത് ടൂറിസത്തിന് തിരിച്ചടിയായി. രാജ്യത്തെ വിദേശ നാണ്യ ശേഖരം 39.7 ബില്യന്‍ ഡോളറായി കുറത്തത് ഇതിന്റെ അടയാളമായിട്ടാണ് കണാക്കുന്നത്. ഉപരോധം കാരണം ഖത്തര്‍ ഭീകര സംഘടനകള്‍ക്ക് സഹായം ചെയ്യുന്നത് കുറഞ്ഞതായാണ് സൗദി ഉള്‍പ്പെടയുള്ള രാഷ്ട്രങ്ങള്‍ പറയുന്നത്. ഇത് ഗള്‍ഫ് മേഖലയുടെ സുരക്ഷിതത്വം വര്‍ധി പ്പിച്ചുവെന്നും അവര്‍ അവകാശപ്പെടുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഈ ഉപരോധം കാരണം വലിയ തോതില്‍ സാമ്പത്തിക പ്രശ്നങ്ങളാണ് അനുഭവപ്പെട്ടിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here