കുമ്പളയില്‍ താല്‍ക്കാലിക ബസ്‌ കാത്തിരിപ്പുകേന്ദ്രത്തിന്റെ പണി തുടങ്ങി

0
303

കുമ്പള (www.mediavisionnews.in) :  കുമ്പള ബസ്സ്റ്റാന്റ് കോംപ്ലക്‌സ് പൊളിച്ചുമാറ്റിയ സ്ഥലത്ത് യാത്രക്കാര്‍ക്ക് ബസ് കാത്തു നില്‍ക്കാന്‍ താല്‍ക്കാലിക വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കുമെന്ന്് പഞ്ചായത്ത് പ്രസിഡണ്ട് കെ.എല്‍. പൂണ്ടരീകാക്ഷ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി.എന്‍. മുഹമ്മദ് അലി, എ.കെ. ആരിഫ് എന്നിവര്‍ അറിയിച്ചു.

ആധുനിക രീതിയിലുള്ള ശൗചാലയത്തിന്റെ നിര്‍മ്മാണവും അടുത്ത് തന്നെ നടക്കും. മൂന്ന് കടമുറികളോടുകൂടിയ സാനിറ്ററി കോംപ്ലക്‌സാണ് നിര്‍മ്മിക്കുക. അപകടാവസ്ഥയിലായ ബസ്സ്റ്റാന്റ് ഷോപ്പിങ്ങ് കോംപ്ലക്‌സ് പൊളിച്ചു മാറ്റിയതോടുകൂടിയാണ് അതിനകത്തുണ്ടായിരുന്ന ശൗചാലയം ഇല്ലാതായത്. കഴിഞ്ഞ ആറുമാസത്തിലേറെയായി നഗരത്തില്‍ എത്തുന്ന ആളുകള്‍ക്ക് ബസ് കാത്തിരിപ്പു കേന്ദ്രവും ശൗചാലയവും ഇല്ലാത്തതിന്റെ പേരില്‍ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്. വ്യാപാരികളുമായി സഹകരിച്ചാണ് താല്‍കാലിക വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ പണിയുന്നത്.

വിഷയം അടിയന്തിര പ്രാധാന്യത്തോടെ എടുത്തതിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലിക ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മിക്കാനും സാനിറ്ററി കോംപ്ലക്‌സിന്റെ പണി വേഗത്തിലാക്കാനും തീരുമാനമായത്.

LEAVE A REPLY

Please enter your comment!
Please enter your name here