ഉപ്പള നഗരത്തിലെ ഫ്ലാറ്റ് സമുച്ചയത്തിൽ നിന്നും മലിനജലം റോഡിലേക്ക് ഒഴുകുന്നു.പരാതിയുമായി നാട്ടുകാർ

0
248

ഉപ്പള (www.mediavisionnews.in): ഉപ്പള ഹിദായത്ത് ബസാർ പെട്രോൾപമ്പിനു സമീപം നഗരത്തോട് ചേർന്നുള്ള കാലിക്കറ്റ് ടവർ ഫ്ലാറ്റ് സമുച്ചയത്തിൽ നിന്നുള്ള കക്കൂസ് മലിന്യം റോഡിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ പരാതിയുമായി നാട്ടുകാർ രംഗത്ത്. രാത്രി സമയത്ത് കടകൾ അടച്ചതിനു ശേഷമാണ് മോട്ടോർ ഉപയോഗിച്ച് കക്കുസ് മാലിന്യം റോഡിലേക്കു ഒഴുക്കുന്നത്. ഇത് ബസ് സ്റ്റാന്റ് വരെ ഒലിച്ചു വരികയാണ്. മലിനജലത്തിൽ നിന്നുംദുർഗന്ധം വമിക്കുന്നതിനാൽ മൂക്ക് പൊത്തിയാണ് ആളുകൾ ഇതുവഴി പോകുന്നത്.

വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ മലിനജലംകടന്നു വേണം പോകാൻ. ദുർഗന്ധത്തിനു പുറമെ കൊതുകുകൾക്ക് പെറ്റുപെരുകാനുള്ള ഇടമായി ഇവിടം മാറിയിരിക്കുന്നു. ഇത്തരത്തിൽ മാലിന ജലം റോഡിലേക്ക് ഒഴുക്കി വിടാൻ തുടങ്ങി രണ്ടു വർഷത്തോളമായി. പതിനെട്ട് കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിനു താഴെ നിരവധി വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. മംഗൽപാടി പഞ്ചായത്തിലെ നാലാം വാർഡിലാണ് കാലിക്കറ്റ് ടവർ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. കോളറ, മഞ്ഞപ്പിത്തമടക്കം പകർച്ചവ്യാധികളും മറ്റു രോഗങ്ങളും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വ്യാപക പരാതി ഉയർന്നിട്ടും ആരോഗ്യ വകുപ്പ് ഇക്കാര്യത്തിൽ അലംഭാവം കാട്ടുന്നതായി നാട്ടുകാർ പറയുന്നു.

ജില്ലാ കലക്ടർ, പൊലീസ്, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃർ എന്നിവർക്ക് നിരവധി തവണ പരാതി നൽകിയിട്ടും മലിന ജലം ഒഴുക്കി വിടുന്ന ഫ്ലാറ്റ് ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഉപ്പള നഗരത്തിൽ ഇത്തരത്തിൽ മാലിന ജലം റോഡിലേക്ക് ഒഴുക്കിവിടുന്ന നിരവധി ഫ്ലാറ്റുകൾ ഉണ്ടന്നും നാട്ടുകാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here