ഹൊസങ്കടിയിൽ ഓട്ടോ വാടകക്ക് വിളിച്ച് കൊണ്ടുപോയി ഡ്രൈവറെ അടിച്ച് വീഴ്ത്തി പണവും ഫോണും തട്ടി

0
250

ഹൊസങ്കടി (www.mediavisionnews.in):ഓട്ടോ വാടകയ്‌ക്കു വിളിച്ചുകൊണ്ടുപോയി ഡ്രൈവറെ അക്രമിച്ച ശേഷം പണവും മൊബൈല്‍ ഫോണും തട്ടിപ്പറിച്ചതായി പരാതി. പരിക്കേറ്റ ഹൊസങ്കടിയിലെ ഓട്ടോ ഡ്രൈവര്‍ മഞ്ചേശ്വരം, കണ്വതീര്‍ത്ഥയിലെ ഹംസ (26)യെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ്‌ സംഭവം. കണ്ടാല്‍ അറിയാവുന്ന രണ്ടുപേരെത്തി കന്യാശ്രമത്തിനു സമീപത്തേയ്‌ക്കു പോകണമെന്ന്‌ ആവശ്യപ്പെട്ടു. അവിടെയെത്തിയപ്പോള്‍ മറ്റൊരു സ്ഥലത്തേയ്‌ക്കു പോകണമെന്നും ആവശ്യപ്പെട്ടു.

പിന്നീട്‌ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന മറ്റു മൂന്നു പേര്‍ കൂടി സംഘത്തില്‍ ചേരുകയും അടിച്ചുപരിക്കേല്‍പ്പിച്ച ശേഷം 1000 രൂപയും ഫോണുമായി രക്ഷപ്പെടുകയായിരുന്നുവെന്നു ആശുപത്രിയില്‍ കഴിയുന്ന ഹംസ പരാതിപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here