സ്വാഗതം ജര്‍മ്മനി, അധ്യക്ഷന്‍ അര്‍ജന്റീന, നന്ദി ബ്രസീല്‍: ഫ്‌ളക്‌സ് മാറ്റാനായുള്ള കണ്ണൂര്‍ കളക്ടറുടെ പോസ്റ്റ് വൈറലാകുന്നു

0
341

കണ്ണൂര്‍ (www.mediavisionnews.in): ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് പുറത്തുപോയ പ്രമുഖ ടീമുകളുടെ ഫ്‌ളക്‌സ് മാറ്റാന്‍ കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്് വൈറലാകുന്നു. ലോകകപ്പില്‍ നിന്ന് പുറത്തുപോയ പ്രമുഖ ടീമുകളുടെ ആരാധകര്‍ക്കെല്ലാം ചടങ്ങിലേക്ക് പ്രവേശനമുണ്ട്. ഹരിത കണ്ണൂരാക്കി മാറ്റുന്നതിനുള്ള പ്രചരണ പരിപാികളുടെ ഭാഗമായാണു കളക്ടര്‍ മിര്‍ മുഹമ്മദലിയുടെ പോസ്റ്റ്.

സ്വാഗതം -ജര്‍മ്മനി
അധ്യക്ഷന്‍- അര്‍ജന്റീന
ഉദ്ഘാടനം- പോര്‍ച്ചുഗല്‍
മുഖ്യാതിഥി- സ്‌പെയിന്‍
നന്ദി-ബ്രസീല്‍

എന്നീങ്ങനെയാണ് കളക്ടറുടെ പോസ്റ്റ്. ബ്രസീലിന്റെ കടുത്ത ആരാധകനാണ് കളക്ടര്‍. തിയതി ഫൈനല്‍ കഴിഞ്ഞ് തീരുമാനിച്ചാല്‍ മതിയെന്നും , രാഷ്ട്രീയക്കാരെയും ഈ ചടങിലേക്ക് വിളിക്കണമെന്നും കമന്റില്‍ ചിലര്‍ വ്യക്തമാക്കുന്നു. മരിച്ച അന്നു തന്നെ ചാവിന്റെ ചോറ് തരല്ലേ എന്നും ബ്രസീല്‍ ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. ചിലര്‍ തങ്ങള്‍ ഇരയക്കൊപ്പമാണെന്നും അതിനാല്‍ ഇപ്പോള്‍ മാറ്റില്ലെന്ന് പറയാനും മറന്നില്ല. എന്തായാലും കളക്ടറുടെ പോസ്റ്റ് വൈറലാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here