ലോകകപ്പ് ഫുട്ബോള്‍ ‘ചെറിയ കളിയല്ല’; സംസ്ഥാനത്ത് ആരാധകര്‍ ഉയര്‍ത്തിയത് 300 കോടിയുടെ ഫ്‌ളക്‌സുകള്‍

0
264

തിരുവനന്തപുരം (www.mediavisionnews.in): ലോകം ഫുട്ബോള്‍ ലോകകപ്പിന്റെ ചൂടിലാണ്. കേരളക്കരയും കാല്‍പ്പന്ത് മാമാങ്കത്തിന്റെ ആവേശത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എവിടെയും ഇഷ്ട ടീമിന്റെയും താരത്തിന്റെയും ചിത്രങ്ങളടങ്ങിയ ബോര്‍ഡുകള്‍. നഗരം ഗ്രാമ ഭേതമില്ലാതെ മുക്കിലും മൂലയിലും കാല്‍പ്പന്ത് ആവേശം ഫ്‌ളക്സുകളിലേക്ക് ചേക്കേറിയിരിക്കുന്നു. ഈ മുക്കിലും മൂലയിലും ഉയര്‍ന്ന ഫ്‌ളക്‌സിന്റെ കണക്കുകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

ഫുട്ബാള്‍ ലോകകപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഉയര്‍ന്നത് 300 കോടി രൂപയുടെ ഫ്‌ളക്‌സുകളാണ്. ഫുട്‌ബോള്‍ തുടങ്ങിയ ആദ്യ ആഴ്ചയിലെ കണക്ക് മാത്രമാണിത്. ഫ്‌ളക്‌സ് പ്രിന്‍േറഴ്‌സ് ഓണേഴ്‌സ് സമിതി പുറത്തുവിട്ട ഏകദേശ കണക്കാണിത്. എന്നാല്‍ ഇത് മുന്‍ ലോകകപ്പിനെ അപേക്ഷിച്ച് കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതിന്റെ നിരാശയിലുമാണവര്‍.

അതേ സമയം ഫ്‌ളക്‌സ് ഉണ്ടാക്കുന്ന രൂക്ഷമായ മാലിന്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച് കടുത്ത ആശങ്കയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. നേരത്തെ ലോകകപ്പ് ഫുട്‌ബോളില്‍നിന്നും പുറത്ത് പോയ ടീമുകളുടെ ആരാധകര്‍ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ വ്യത്യസ്തമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. കണ്ണൂരിനെ ഹരിത കണ്ണൂരാക്കി മാറ്റുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായാട്ടായിരുന്നു കളക്ടറുടെ പോസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here