ലഹരിക്കെതിരെ ജില്ലാ പോലീസ് ചീഫ് നയിക്കുന്ന സൈക്കിൾ റാലിക്ക് ഉപ്പളയിൽ സ്വീകരണം നൽകി

0
301

ഉപ്പള (www.mediavisionnews.in): അടിമകളാകണം നല്ല ശീലങ്ങൾക്ക് എന്ന സന്ദേശവുമായി ജില്ലാ പോലീസിന്റെയും ജില്ലാ സൈക്കിൾ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് ഐ.പി.എസ് നയിക്കുന്ന റാലിക്ക് ഉപ്പളത്തിൽ സ്വീകരണം നൽകി. യെസ് റ്റു ലൈഫ് നോ റ്റു ഡ്രഗ്സ് എന്ന സന്ദേശവുമായി ഉദിനൂർ മുതൽ മഞ്ചേശ്വരം വരെയാണ് റാലി. ചൊവ്വാഴ്ച്ച ആരംഭിച്ച റാലി മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിൽ ബുധനാഴ്ച സമാപിക്കും. വിവിധ കേന്ദ്രങ്ങളിൽ വൻ സ്വീകരണം ഏറ്റു വാങ്ങിയാണ് യാത്ര നടന്നത്.

ഉപ്പളയിൽ നടന്ന സ്വീകരണ പരിപാടിയിൽ ബേക്കൽ കോസ്റ്റൽ സി ഐ. യും സിനിമാ താരവുമായ സിബി തോമസ്, മഞ്ചേശ്വരം എസ്.ഐ മാരായ ഷാജു,അനീഷ് മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്തിയോട്, വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് റഫീഖ്, ഗോൾഡൻ റഹ്‌മാൻ, ബിഎം മുസ്തഫ, റൈഷാദ് ഉപ്പള, പുഷ്പരാജ്, ജബ്ബാർ പള്ളം തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here