റേഷന്‍ കടകളില്‍ തട്ടിപ്പ് തടയാന്‍വെച്ച ഇ-പോസ് മെഷീനില്‍ വന്‍ തട്ടിപ്പ്: അമ്പതോളം ലൈസന്‍സ് സിവില്‍ സപ്ലൈസ് ഓഫീസ് സസ്‌പെന്‍ഡ് ചെയ്തു

0
288

തിരുവനന്തപുരം (www.mediavisionnews.in): റേഷന്‍ കടകളിലെ ഭക്ഷ്യധാന്യ വിതരണങ്ങളില്‍ നടക്കുന്ന തട്ടിപ്പ് തടയാന്‍ കടകളില്‍ വെച്ചിരുന്ന ഇ-പോസ് മെഷീനില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തല്‍. ഇതേതുടര്‍ന്ന് അമ്പതോളം ലൈസന്‍സ് സിവില്‍ സപ്ലൈസ് ഓഫീസ് സസ്‌പെന്‍ഡ് ചെയ്തു. ഭക്ഷ്യധാന്യം വാങ്ങാത്തവരുടെ വിഹിതവും ഇ-പോസ് മെഷീനില്‍ രേഖപ്പെടുത്തിയതായി കണ്ടെത്തി. അതേസമയം, ഇ-പോസില്‍ രേഖപ്പെടുത്താതെ ധാന്യങ്ങള്‍ മറിച്ചുവിറ്റ് ലാഭമുണ്ടാക്കുന്നതായും കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഊര്‍ജിതമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here