മുഹമ്മദ് റാഫിയുടെ സഹോദരങ്ങള്‍ ഷാഫിയും റാസിയും ഇനി ഷൂട്ടേഴ്സ് പടന്നയില്‍

0
281

കാസർഗോഡ് (www.mediavisionnews.in):ഐ എസ് എല്‍ താരം മുഹമ്മദ് റാഫിയുടെ ഇരട്ട സഹോദരന്‍മാരായ മുഹമ്മദ് റാസിയും മുഹമ്മദ് ഷാഫിയും ഇത്തവണ സെവന്‍സ് സീസണില്‍ ഷൂട്ടേഴ്സ് പടന്നയ്ക്കായി കളിക്കും. ഇത്തവണ സെവന്‍സില്‍ സജീവ മുന്നേറ്റം നടത്താന്‍ ഒരുങ്ങുന്ന ഷൂട്ടേഴ്സ് ഈ മിന്നും താരങ്ങളെ ടീമിലേക്ക് എത്തിക്കുകയായിരുന്നു‌.

മുന്‍ സന്തോഷ് ട്രോഫി താരമാണ് മുഹമ്മദ് റാസി. റാസി കെ എസ് ഇ ബിയുടെയും താരമാണ്. മുന്‍ എയര്‍ ഇന്ത്യാ താരമാണ് മുഹമ്മദ് ഷാഫി. മുമ്ബ് ഹിറ്റാച്ചി തൃക്കരിപ്പൂരുനു വേണ്ടിയും സെവന്‍സ് കളത്തില്‍ ഇരുവരും ഇറങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here