മലയാളി ഐഎസ്സുകാര്‍ കോടീശ്വരന്മാര്‍ ; സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവ്‌

0
285

കാസര്‍ഗോഡ് (www.mediavisionnews.in): കേരളത്തില്‍ നിന്നും തീവ്രവാദ സംഘടനയായ ഐഎസ്സില്‍ ചേര്‍ന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി എന്‍.ഐ.എ പ്രത്യേക കോടതി. ഇത്തരക്കാരുടെ സ്വത്തുക്കള്‍ മുഴുവന്‍ കണ്ടുകെട്ടാന്‍ റവന്യു അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

ഐഎസ്സില്‍ ചേര്‍ന്ന മലയാളികള്‍ക്ക് നാട്ടില്‍ കോടികണക്കിന് സ്വത്തുള്ളതായി കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടി.

മാത്രമല്ല, തീവ്രവാദത്തിലേക്ക് മുന്നിട്ടിറങ്ങിയ അബ്ദുള്‍ റാഷിദിന്റെ സ്വത്തുവിവരങ്ങള്‍ അറിയിക്കാനായി എന്‍.ഐ.എ പ്രത്യേക കോടതി റവന്യു വകുപ്പിന് നോട്ടീസ് നല്‍കിക്കഴിഞ്ഞു. സി.ആര്‍.പി.സി 81,82,83 പ്രകാരമാണ് നടപടിയെടുക്കുന്നത്.

ആഗസ്റ്റ് 13-ന് അബ്ദുല്‍ റാഷിദ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവുണ്ട്. വില്ലേജ് ഓഫിസിലും, അബ്ദുല്‍ റാഷിദിന്റെ വസതിയിലും ഉത്തരവ് പതിച്ചിട്ടുണ്ട്.

പടന്നയില പീസ് സ്‌ക്കൂള്‍ അഡ്മിനിസ്ട്രേറ്ററായിരുന്നു അബ്ദുല്‍ റാഷിദ്. 2016 മെയ്, ജൂണ്‍ മാസങ്ങളിലായാണ് അബ്ദുല്‍ റാഷിദിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഐഎസ്സില്‍ പങ്കാളികളാകുന്നത്.

നേരത്തെ, ഇവരില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here