മണല്‍ ലോറിക്കാരില്‍ നിന്ന് പോലീസിന്റെയും എക്സൈസുകാരുടെയും പണപ്പിരിവ്: കര്‍ശന നടപടിക്ക് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം

0
269

കാസര്‍കോട്(www.mediavisionnews.in): കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് മണല്‍ കൊണ്ടു വരുന്ന ലോറിക്കാരില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ പൊലീസുകാരും എക്സൈസുകാരും പണം വാങ്ങുന്നുവെന്ന മാധ്യമ വാര്‍ത്തയെക്കുറിച്ച്‌ അന്വേഷിച്ച്‌ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

നിയമാനുസൃതം രേഖകള്‍ എല്ലാമുണ്ടെങ്കില്‍ മണല്‍ കൊണ്ടുവരുന്നത് തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല. പരാതി ശരിയാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കാനാണ് ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here