മഞ്ചേശ്വ​രത്ത് കളിക്കിടയിലെ തര്‍ക്കം; മര്‍ദ്ദനമേറ്റ്‌ രണ്ട്‌ പേര്‍ ആശുപത്രിയില്‍

0
276

മഞ്ചേശ്വരം (www.mediavisionnews.in): വോളിബോള്‍ കളിക്കിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ പരിക്കേറ്റ നിലയില്‍ രണ്ടു പേരെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം, ഹൊസബെട്ടുവിലെ വിജിത്ത്‌ (23), സുധാകര(45) എന്നിവരാണ്‌ ആശുപത്രിയിലായത്‌.

ഇന്നലെ ഹൊസബെട്ടുവില്‍ നടന്ന വോളിബോള്‍ കളിക്കിടയില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ്‌ അക്രമത്തിനു കാരണമെന്നു പറയുന്നു. കളിക്കിടയില്‍ ഉണ്ടായ പ്രശ്‌നം പറഞ്ഞു തീര്‍ത്തിരുന്നുവെങ്കിലും പിന്നീട്‌ ഒരു സംഘം അക്രമിക്കുകയായിരുന്നുവെന്നു പരിക്കേറ്റവര്‍ പരാതിപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here