മഞ്ചേശ്വരത്ത് പോലിസ് ജീപ്പ് കട്ടപ്പുറത്തു;l കള്ളന്മാർക്ക് ചാകര

0
281

മഞ്ചേശ്വരം (www.mediavisionnews.in):  അതീവ ജാഗ്രതാ പ്രദേശമായ അഞ്ചു പഞ്ചായത്തുകൾ ഉൾപ്പെടുന്ന മഞ്ചേശ്വരം പോലിസ് സ്റ്റേഷനിൽ നല്ല ഒരു വാഹനമില്ലാത്തതു ജീവനക്കാർക്കും,നാട്ടുകാർക്കും തല വേദനയാവുന്നു. സ്റ്റേഷൻ പരിധിയിലെ ഉൾപ്രദേശത്തു പോയാൽ ചിലപ്പോൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചു ടാക്സി വിളിച്ചു പോകേണ്ട അവസ്ഥയാണ്.

ഒരു സുമോയും, ഒരു ബൊലേറോയും ഉണ്ടെങ്കിലും ആവശ്യത്തിന് ഉപകരിക്കാറില്ല. അധികാരികൾ കണ്ണ് തുറന്നെങ്കിലേ ഈ സ്റ്റേഷന്റെ പരാധീനതകൾ മാറുകയുള്ളൂ.

സങ്കീർണമായ പല കേസുകളിലെയും പ്രതികളെ പിടിക്കാൻ പൊലീസിന് കഴിയാത്തതു വാഹനങ്ങളുടെ കാലപ്പഴക്കമാണെന്നു നാട്ടുകാർ പറയുന്നു. കഞ്ചാവ് മാഫിയ, മണൽ മാഫിയ എന്നിവരെ ഒരു പരിധി വരെ നിയന്ത്രിച്ച മഞ്ചേശ്വരത്തെ പോലിസ് സ്റ്റേഷനിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയും വാഹനങ്ങൾ എത്തിക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here