തിരുവനന്തപുരം(www.mediavisionnews.in) : മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയൽ ഗവർമെന്റ് കോളേജിന്റെ പിന്നോക്കവസ്ഥക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു.
1980 ഇ.കെ നായനാർ മന്ത്രിസഭയുടെ കാലത്താണ് മഞ്ചേശ്വരത്ത് രാഷ്ട്രകവി ഗോവിന്ദപൈയുടെ നാമത്തിൽ ഗവർമെന്റ് കോളേജ് ആരംഭിച്ചത് എന്നാൽ 38 വർഷങ്ങൾ കഴിഞ്ഞിട്ടും കോളേജ് പഴയപടി തന്നെ നിൽക്കുകയാണ്. നിലവിൽ 420 ഓളം വിദ്യാർഥികൾ പഠിക്കുന്ന കോളേജിൽ 4 യു.ജി കോഴ്‌സുകളും 2 പിജി കോഴ്‌സുകളുമാണ് ഉള്ളത് ഏറ്റവും അവസാനം 2006 ലാണ് കോഴ്സ് അനുവദിച്ചത് എന്നാൽ അതിനു ശേഷം ഇത്രയും കാലമായിട്ടും പുതിയ കോഴ്സ് അനുവദിച്ചിട്ടില്ല നിരവധി ഭാഷ സംസാരിക്കുന്ന ആളുകൾ അതിവസിക്കുന്നതും വിദ്യാഭ്യാസ പരമായി പിന്നോക്കം നില്കുന്നതുമായ പ്രദേശം ആയിട്ട് പോലും മേഖലയിലെ ജനപ്രതിനിധികൾ പോലും ഇതിനോട് വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല.
ഇപ്പോൾ 7 കോടി രൂപ മുടക്കി 7 യു ജി കോഴ്‌സുകൾ തുടങ്ങാൻ സൗകര്യമുള്ള പുതിയ കെട്ടിടം നിര്മിച്ചിട്ടും പുതിയ കോഴ്‌സുകൾ ഒന്നും തന്നെ അനുവദിച്ചിട്ടില്ല. അതുകൊണ്ട് എത്രയും പെട്ടന്ന് തന്നെ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ കൈ കൊള്ളണം എന്നവശ്യപ്പെട്ടാണ് എസ്.എഫ്.ഐ പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കണ്ടത് സംഘം മന്ത്രിക്ക് നിവേദനം കൈമാറുകയും കോളേജിലെ മുഴുവൻ വിദ്യാർഥികളും ഒപ്പിട്ട ഭീമ ഹരജി സമർപ്പിക്കുകയും. തൃക്കരിപ്പൂർ എം.എൽ.എ എം രാജഗോപാലനൊപ്പമാണ് പ്രവർത്തകർ മന്ത്രിയെ കണ്ടത്. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് അനീസ് യൂണിറ്റി സെക്രട്ടറി കൃപേഷ് കെ പ്രസിഡൻറ് ശ്രീഹരി ടി.വി എന്നിവർ നേരിട്ടാണ് നിവേദനം കൈ മാറിയത്