യുഎഇ (www.mediavisionnews.in): ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അച്ഛന് മകളുടെ വിവാഹം കാണണമെന്ന് ആഗ്രഹം. ആരോഗ്യസ്ഥിതി മോശമായതോടെ അദ്ദേഹത്തെ ആശുപത്രി വിട്ടു പുറത്തുപോകാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. ഇതോടെ എന്തു ചെയ്യണമെന്ന് അറിയാതെ വീട്ടുകാരും ബന്ധുക്കളും വലഞ്ഞു ഒടുവില്‍ എന്തുകൊണ്ട് വിവാഹം ആശുപത്രിയില്‍വെച്ച് നടത്തിക്കൂടായെന്ന് ചിന്തിച്ചു. കാരണ സഹിതം ആശുപത്രി അധികൃതരെ വിവരമറിയിച്ചപ്പോള്‍ അവര്‍ക്കും സമ്മതം. ഒടുവില്‍ ആശുപത്രിയുടെ വരാന്തയില്‍ ഏറ്റവും ലളിതമായി ആ വിവാഹം നടന്നു.
ബംഗ്ലാദേശ് സ്വദേശിയായ യുവാവിന്റെയും പാകിസ്താനിയായ യുവതിയുടെയും വിവാഹമാണ് ആസ്ത്തര്‍ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി നടന്നത്. യുഎഇയുടെ ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവമാണ്. ജൂലൈ 16ന് ക്യാനഡയില്‍വെച്ച് അതിഗംഭീരമായി നടത്താനിരുന്ന വിവാഹമാണ് ശനിയാഴ്ച ഏറ്റവും ലളിതമായ രീതിയില്‍ ആശുപത്രില്‍വെച്ച് നടന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.