‘ഭയത്തില്‍ നിന്നും മോചനം’; എസ്.ഡി.പി.ഐ വധഭീഷണിയില്‍ നവദമ്പതികള്‍ക്ക് പ്രതിരോധമൊരുക്കി സി.പി.എം

0
321

തിരുവനന്തപുരം :(www.mediavisionnews.in) ജതി-മതത്തിനതീതമായി വിവാഹം കഴിഞ്ഞതിന് എസ്ഡിപിഐ നേതാക്കളുടെ വധഭീഷണി നേരിട്ട നവദമ്പതികള്‍ക്ക് സഹായവുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും. സിപിഎം ആറ്റിങ്ങല്‍ ഏരിയാ കമ്മറ്റി ഓഫീസില്‍ എത്തിയ ഇരുവരെയും സിപിഎം ഡിവൈഎഫ്‌ഐ നേതാക്കള്‍ സ്വീകരിക്കുകയും പിന്തുണ അറിയിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ ഹാരിസണും ഷെഹാനയും വിവാഹിതരായത്. തുടര്‍ന്ന് വിവാഹ ഫോട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതു മുതലാണ് വധഭീഷണിയുണ്ടായതെന്ന് ഇരുവരും ഫെയ്സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞിരുന്നു. ഇത് പിന്നീട് വൈറലായിരുന്നു.

എസ്ഡിപിഐ നേതാക്കളായ ഷംസി, നിസാര്‍ അങ്ങിനെ കുറച്ചു പേരാണ് ഭീഷണിക്കു പിന്നില്‍. അവര്‍ വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും കെവിനെ പോലെ ആവാന്‍ താത്പര്യമില്ലെന്നും ഹാരിസണ്‍ പറഞ്ഞു. തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ജാതിയും മതവും നോക്കിയല്ല പ്രണയിച്ചതെന്നും മതം മാറാന്‍ തങ്ങള്‍ പരസ്പരം നിര്‍ബന്ധിക്കുന്നില്ലെന്നും ഷെഹാന വ്യക്തമാക്കിയിരുന്നു.

മതവും ജാതിയും നോക്കിയല്ല കല്യാണം കഴിച്ചത്. എന്റെ ഭര്‍ത്താവ് എന്നെ മതം മാറ്റിയിട്ടില്ല. എസ്ഡിപിഐക്കാര്‍ ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണ് ഭര്‍ത്താവിനെയും കുടുംബത്തെയും കൊല്ലാന്‍. ഹാരിസണിന്റെ കൂടെ ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടതായും ആറ്റിങ്ങല്‍ പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കേരള പൊലീസ് അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here