പോക്കറ്റില്‍ കൊണ്ടു നടക്കാന്‍ കഴിയുന്ന മൊബൈല്‍ പ്രൊജക്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് സോണി

0
312
ന്യൂഡല്‍ഹി (www.mediavisionnews.in):എവിടേയ്ക്കും എടുത്തു കൊണ്ടു പോകാന്‍ കഴിയുന്ന കുഞ്ഞന്‍ മൊബൈല്‍ പ്രൊജക്ടര്‍ സോണി ഇന്ത്യയില്‍ അവതരിപ്പിച്ചു. എം.പി – സി.ഡി വണ്‍ എന്ന് പേരിട്ടിരിക്കുന്ന പ്രൊജക്ടര്‍ ഓഗസ്റ്റ് 3 മുതല്‍ വിപണിയില്‍ ലഭ്യമാവും. 29,990 രൂപയാണ് പ്രൊജക്ടറിന്‍റെ വിപണി വില.
ഏത് പ്രതലവും ഈ കുഞ്ഞന്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് വലിയ സ്ക്രീനാക്കി മാറ്റാന്‍ സാധിക്കുമെന്ന അവകാശവാദത്തോടെയാണ് സോണി എം.പി – സി.ഡി വണ്‍ എത്തുന്നത്. പോക്കറ്റില്‍ കൊണ്ട് നടക്കാവുന്ന വലിപ്പത്തിലും, ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലുമാണ് സോണി പ്രൊജക്ടര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. 280.6 ഗ്രാം ഭാരം മാത്രമേ എം.പി – സി.ഡി വണിനുള്ളൂ.
ടെക്സസ് ഇന്‍സ്ട്രുമെന്‍റ്സിന്‍റെ ഡി.എല്‍.പി ഇന്റല്ലി ബ്രൈറ്റ് ടെക്നോളജി ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന പ്രൊജക്ടര്‍ മികച്ച ബ്രൈറ്റ്‌നെസ്സ് നല്‍കും എന്നാണ് കമ്പനിയുടെ അവകാശവാദം. വികലമാവാത്ത മിഴിവേറിയ ദൃശ്യാനുഭവം പ്രൊജക്ടര്‍ നല്‍കും എന്നും സോണി പറയുന്നുണ്ട്. അലൂമിനിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പ്രൊജക്ടറിന് 120 ഇഞ്ച് ദൂരേക്ക് (304 സെന്റിമീറ്റര്‍) വരെ സ്‌ക്രീന്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും. 854 x 480 ആണ് പ്രൊജക്ടറിന്റെ റെസല്യൂഷന്‍.
5000 മില്ലി ആമ്പിയറിന്റെ ബാറ്ററിയാണ് പ്രൊജകടറിലുള്ളത്. രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി പ്രൊജക്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. എച്ച്.ഡി.എം.ഐ, യു.എസ്.ബി കേബിളുകള്‍ വഴി ലാപ്‌ടോപ്, സമാര്‍ട്ട്‌ഫോണ്‍ എന്നിവയില്‍ ഘടിപ്പിക്കാന്‍ സാധിക്കും. നേരത്തെ തന്നെ സോണി 4 കെ പ്രൊജക്ടറുകള്‍ വിപണിയിലെത്തിച്ചിട്ടുള്ളതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here