പൈവളികെ കയർകട്ടയിൽ സർക്കാർ ഭൂമിയിൽ വ്യാപക മരം മുറി

0
386

പൈവളികെ (www.mediavisionnews.in): പൈവളികെ പഞ്ചായത്തിലെ കയർകട്ടയിൽ സർക്കാർ സ്ഥലത്തു നിന്നും വ്യാപകമായി മരം മുറിച്ചു കടത്തുന്നതായി പരാതി. ചന്ദന മരമുൾപ്പെടെ മുറിച്ചു കടത്തി. തെളിവ് നശിപ്പിക്കാൻ കുറ്റിയിൽ തീയിട്ടു നശിപ്പിച്ചതായി കാണുന്നു. പ്രദേശത്തെ ഒരു വ്യാപാരി തന്നെയാണിതിന് പിന്നിലെന്ന് പറയപ്പെടുന്നു.

ലക്ഷങ്ങൾ വില വരുന്ന മൂന്നു മരങ്ങൾ രണ്ട് ദിവസം മുമ്പാണ് മുറിച്ചു കടത്തിയത്. ഒരു വ്യാപാരിയുടെ വീട്ടിനടുത്ത സ്ഥലത്തു മരങ്ങൾ കൂട്ടിയിട്ടതായി നാട്ടുകാർ പറയുന്നു.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആളുകളെ ഭീഷണിപ്പെടുത്തി മരം മുറിക്കാൻ ധൈര്യം വരുന്നത് രാഷ്ട്രീയക്കാരുടെ സംരക്ഷണം മരം മുറിക്കുന്നവർക്കു ലഭിക്കും എന്ന ധൈര്യത്തിലാണെന്നും നാട്ടുകാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here