പാല്‍ തിളച്ചപ്പോള്‍ പച്ചനിറം; പരാതി പറയരുതെന്ന് പറഞ്ഞ് പകരം പാല്‍ നല്‍കി പാല്‍ കമ്പനി

0
289

പത്തനംതിട്ട(www.mediavisionnews.in): തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം മാറി പച്ചയായി. പത്തനംതിട്ട കുലശേഖരപതി വലിയപറമ്പില്‍ ഷാക്കിറ മന്‍സില്‍ മെഹബൂബിന്റെ വീട്ടിലാണ് ചായയ്ക്കായി പാല്‍ തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം പച്ചയായത്. കുമ്പഴയില്‍ നിന്നു വാങ്ങിയ പായ്ക്കറ്റ് പാല്‍ തിളപ്പിച്ചപ്പോഴാണ് സംഭവം. മൂന്നു പായ്ക്കറ്റ് പാലാണ് വാങ്ങിയത്. അതില്‍ രണ്ട് പായ്ക്കറ്റിന് കുഴപ്പമില്ലായിരുന്നു.

അതില്‍ ഒരു കവറിലെ പാലാണു തിളപ്പിച്ചപ്പോള്‍ പച്ചനിറമായത്. സംഭവം അറിഞ്ഞ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവര്‍ എത്തും മുന്‍പ് കവര്‍ പാല്‍ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ എത്തി പച്ചനിറത്തിലായ പാല്‍ ഏറ്റെടുത്തു. പകരം പുതിയ കവര്‍ പാല്‍ നല്‍കി. എങ്ങും പരാതിപ്പെടരുതെന്ന് അറിയിച്ചാണ് മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here