പാലു കൊടുത്ത കൈയ്ക്ക് കടിച്ചിട്ടും സിപിഎം പലയിടങ്ങളിലും എസ്ഡിപിഐയുമായി സഖ്യം തുടരുന്നതായി കുഞ്ഞാലിക്കുട്ടി

0
283

കൊച്ചി(www.mediavisionnews.in):പാലു കൊടുത്ത കൈയ്ക്ക് കടിച്ചിട്ടും സിപിഎം പലയിടങ്ങളിലും എസ്ഡിപിഐയുമായി സഖ്യം തുടരുന്നതായി കുഞ്ഞാലിക്കുട്ടി എംപി. ഇപ്പോള്‍ മാത്രമാണ് സിപിഎമ്മിന് എസ്ഡിപിഐയെ തിരിച്ചറിയാന്‍ സാധിച്ചത്. സിപിഎം എസ്ഡിപിക്കെതിരെ പ്രസ്താവനകളും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുമ്പോഴും പല സ്ഥലങ്ങളിലും ഇവര്‍ സഖ്യം തുടരുകയാണ്.

നേരത്തെ പല പേരുകളില്‍ വന്നപ്പോഴും എസ്ഡിപിഐയെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരുന്നത്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം പറഞ്ഞത് .

എസ്ഡിപിഐയെ സംഘപരിവാറിനെ എതിര്‍ക്കുന്ന പോലെ തന്നെ എതിര്‍ക്കണം. മുസ്ലീം ലീഗാണ് എസ്ഡിപിഐയുടെ പ്രധാന ലക്ഷ്യം. ഹിന്ദു പാകിസ്താന്‍ എന്ന ശശി തരൂര്‍ എംപിയുടെ പരാമര്‍ശത്തില്‍ തെറ്റായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെല്ലാം എസ്ഡിപിഐ പ്രവര്‍ത്തകരാണ്. ഇതേ തുടര്‍ന്ന് സിപിഎം എസ്ഡിപിഐയ്ക്കതിരെ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുമ്പോഴാണ് രൂക്ഷ വിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടി രംഗത്ത് വന്നിരിക്കുന്നത്.

അതേസമയം, മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി മുഹമ്മദ് പൊലീസ് പിടിയിലായി. ക്യാംപസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റാണ് ഇദേഹം. കൊലപാതകം ആസൂത്രണം ചെയ്തത് ഇയാളുടെ നേതൃത്വത്തിലായിരുന്നു. കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നു. പ്രതിപട്ടികയിലുള്ള മറ്റ് നാലുപേര്‍കൂടി പോലീസ് കസ്റ്റഡിയില്‍ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here