നെയ്മറുടെ ജേഴ്‌സി ഉണക്കാനിട്ട് ശ്രീനാരായണ ഗുരു ; പരാതിയുമായി എസ്എന്‍ഡിപി

0
290

കൊച്ചി (www.mediavisionnews.in): നെയ്മറുടെ പത്താം നമ്പര്‍ ജേഴ്‌സി ഉണക്കാനിട്ട് നില്‍ക്കുന്ന ശ്രീ നാരായണ ഗുരുവിന്റെ ചിത്രം വിവാദമായതില്‍ പ്രതികരണവുമായി എസ്എന്‍ഡിപി രംഗത്ത്. ശ്രീനാരായണ ഗുരുവിനെ വികലമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടികാട്ടി എസ്എന്‍ ഡി പിയുടെ പോഷക സംഘടനയായ സൈബര്‍ സേന പൊലീസില്‍ പരാതി നല്‍കി.

ശ്രീ നാരായണഗുരുവിനെ നാരായണന്‍കുട്ടിയെന്നു സംബോധന ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ഇവര്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

ശ്രീനാരായണ ഗുരു ദര്‍ശനങ്ങളുടെ പ്രധാന്യം ഏറിവരുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ആ വിശ്വസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും എസ് എന്‍ ഡി പി സൈബര്‍ സേന പരാതിയില്‍ ആവശ്യപ്പെട്ടു.

റഷ്യല്‍ ലേകകപ്പ് ഫുട്‌ബോളില്‍ ബ്രസീല്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ശ്രീനാരായണ ഗുരുവിന്റെ ചിത്രവുമായുള്ള ഫേയ്‌സ്ബുക്ക് പോസ്റ്റ് ആര്‍ട്ട് ഓഫ് പവിശങ്കര്‍ എന്ന പേജില്‍ പ്രത്യക്ഷപ്പെട്ടത്

നാരായണന്‍ കുട്ടിയാണ് സൗത്ത് ഇന്ത്യയിലെ ആദ്യ ബ്രസീല്‍ ആരാധകനെന്നും ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ആശയമാണ് ഫുട്‌ബോള്‍ കാത്തുസൂക്ഷിക്കുന്നത് എന്നായിരുന്നു ഫേയ്‌സ്ബുക്ക് പോസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here